രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി നെടുമ്ബാശേരി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു.ഓഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയായതോടെ വിമാനത്താവളം സമ്ബൂര്‍ണ ഓപ്പറേഷന് സജ്ജമായി.

ബുധനാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നു.

വിമാനത്താവളം പൂര്‍ണ സജ്ജമായ ആദ്യദിനം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അര്‍ധരാത്രി വരെ 33 ലാന്‍ഡിങ്ങും 30 ടേക് ഓഫും നടന്നു.

Be the first to comment on "രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു."

Leave a comment

Your email address will not be published.


*