17 ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്‍ 17 ദിവസത്തെ ചികിത്സയ്ക്കായി  അമേരിക്കയിലേക്ക് പോകുന്നു .മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രളയദുരന്തത്തെ തുടർന്ന് ഈ മാസം 19ന് നടത്താനിരുന്ന യാത്ര നീട്ടിവയ്ക്കുകയായിരുന്നു.മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുക.

അതേസമയം മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല.

Be the first to comment on "17 ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്."

Leave a comment

Your email address will not be published.


*