September 2018

ബ്രൂവറി വിവാദം :എല്‍ഡിഎഫ് സർക്കാർ വീണ്ടും പ്രതിരോധത്തില്‍.

ബ്രൂവറി വിവാദത്തില്‍ എല്‍ഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തി.1998 -ൽ നായനാർ സർക്കാരാണ് ബ്രൂവറിക്കു അനുമതി നൽകിയത്. ആന്‍റണി സര്‍ക്കാരാണ് ബ്രൂവറിക്കു അനുമതി നല്‍കിയതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ പ്രസ്താവന പിൻവലിച്ചു…


സുപ്രീംകോടതി വിധിക്കെതിരെ കെ സുധാകരൻ

സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധിക്കെതിരെ കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ.തലയ്ക്കു വെളിവില്ലാത്ത ജഡ്ജി തീരുമാനം പുനഃപരിശോധിക്കണം. കുടുംബബന്ധങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാനം. വിശ്വാസികളാണ് സ്ത്രീപ്രവേശന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. എല്ലാകാര്യത്തിലും കോടതിയുടെ ഇടപെടൽ ശരിയല്ലെന്നും കെ സുധാകരൻ പറഞ്ഞു….


സ്ത്രീകൾക്ക് മല ചവിട്ടാമെന്നു സുപ്രീംകോടതി.

ദില്ലി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം.ആർത്തവസമയത്തും സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാം. വിവേചനം പുരുഷാധിപത്യമാണ്.അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാകില്ല. സ്ത്രീയെ ദൈവമായി കാണുന്ന രാജ്യമാണ് ഇന്ത്യ.വിശ്വാസത്തിൽ തുല്യത വേണം. വിവേചനത്തെ…


വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നു സുപ്രീംകോടതി.

ഡൽഹി:വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 158 വര്‍ഷം പഴക്കമുള്ള ഐപിസി സെക്ഷന്‍ 497–ാം വകുപ്പ് കോടതി റദ്ദാക്കുകയും ചെയ്തു. വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്ഷന്‍…


ആധാര്‍ ;സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു

ഡൽഹി;ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു.ആധാർ സുരക്ഷിതമാണെന്ന് നിരീക്ഷിച്ച കോടതി ആധാറിൽ കൃത്രിമം കാണിക്കാൻ സാധ്യമല്ലെന്നും പ്രഖ്യാപിച്ചു.ഭരണഘടനാ പരമായി സാധുതയുള്ള തിരിച്ചറിയല്‍ രേഖയാണിതെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ആദായനികുതി…


ബിഷപ്പിന്റെ പീഡനം;കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ കേസെടുത്തു.

പീഡന വിവരം പുറത്തു പറഞ്ഞതിന്റെ പേരിൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ പോലീസ് കേസെടുത്തു.കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎക്കും, കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ജലന്ധര്‍ രൂപതയിലെ വൈദികൻ ഫാ….


സിസ്റ്റര്‍ ലൂസിക്കെതിരായ പ്രതികാര നടപടി പിൻവലിച്ചു.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ കാരയ്‌ക്കാമല ഇടവക പിന്‍വലിച്ചു. സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വിശ്വാസികള്‍ക്ക്…


അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷിക്കാനാകും.

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ്‌ പ്രയാണ മല്‍സരത്തിനിടെ അപകടത്തിൽപെട്ട ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ നാളെ ഉച്ചയോടെ രക്ഷപെടുത്തിയേക്കും. ഫ്രഞ്ച് കപ്പല്‍ 16 മണിക്കൂറിനകം അഭിലാഷിന്റെ അടുത്തെത്തുമെന്നുമാണ് വിവരം. രക്ഷപ്പെടുത്തിയ ശേഷം ഓസ്‌ട്രേലിയൻ നാവികസേനാ…


ഇന്ത്യയുടേത് ദാർഷ്ട്യം നിറഞ്ഞ നിലപാട് പാകിസ്ഥാൻ

സമാധാന ചർച്ചയിൽ നിന്നും പിന്മാറിയ ഇന്ത്യയുടെ നിലപാട് ദാർഷ്ട്യം നിറഞ്ഞതെന്ന് പാക് പ്രസിഡന്റ് ഇമ്രാൻഖാൻ.സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു ഇമ്രാൻഖാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ചർച്ച നടത്താനും…


ബിഷപ്പിനെ അറസ്റ്റ് ചെയ്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്തു. ജലന്ധറിൽ വെച്ചും ഇന്നലെയും ഇന്നുമായി തൃപ്പൂണിത്തുറയിൽ വെച്ചും പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്…