പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബര്‍ട്ട് വാദ്ര‌യ്ക്കെതിരെ എഫ്.ഐ.ആര്‍.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബര്‍ട്ട് വാദ്ര‌യ്ക്കെതിരെയും മുന്‍ കോണ്‍ഗ്രസ് നേതാവായ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഢയ്‌ക്കെതിരെയും ഗുരുഗ്രാം ഭൂമിതട്ടിപ്പ് കേസില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

വാദ്രയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്ബനി ഗുരുഗ്രാമില്‍ 7.5 കോടി രൂപയ്ക്കു വാങ്ങിയ ഭൂമി  55 കോടി രൂപയ്ക്കു വിറ്റതായാണ് കേസ്.

മേവത് സ്വദേശിയായ സുരേന്ദ്ര ശര്‍മയുടെ പരാതിയില്‍ ഹരിയാനയിലെ ഖെര്‍കി ഡൗല പൊലീസ് സ്റ്റേഷനിലാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ആരോപണം വാദ്ര നിഷേധിച്ചു. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നും വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബര്‍ട്ട് വാദ്ര‌യ്ക്കെതിരെ എഫ്.ഐ.ആര്‍."

Leave a comment

Your email address will not be published.


*