ജെഎന്‍യു സമര നേതാവ് കനയ്യ കുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറിലെ ബഗുസരായ് ലോക്സഭാ മണ്ഡലത്തില്‍ നിന്നായിരിക്കും കനയ്യ ജനവിധി തേടുക.

ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, എച്ച്എഎം(എസ്), ലോക്താന്ത്രിക് ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങിയ മഹാസഖ്യത്തിന്റെ നോമിനി ആയിട്ടാണ് കനയ്യ കുമാര്‍ മത്സരിക്കുന്നത്.

ബിജെപിയുടെ ബൊഹ്‌ളാ സിങാണ് നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014ലാണ് ബിജെപി ആദ്യമായി ഈ സിറ്റില്‍നിന്ന് വിജയിക്കുന്നത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ്, ബീഹാറിലെ കോണ്‍ഗ്രസ് നേതൃത്വം എന്നിവര്‍ ബെഗുസാരായി മണ്ഡലം കനയ്യ കുമാറിനായി വിട്ടുനല്‍കാന്‍ തയാറാണെന്നാണു വിവരം.

Be the first to comment on "ജെഎന്‍യു സമര നേതാവ് കനയ്യ കുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു."

Leave a comment

Your email address will not be published.


*