അശ്വിനെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി.

സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ പിച്ചിലുണ്ടായ ആനുകൂല്യം മുതെലെടുക്കാനായില്ലെന്നു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.എന്നാല്‍ ഇംഗ്ലീഷ് സ്പിന്നറായ മോയിന്‍ അലി ഇത് ഫലപ്രദമായി ഉപയോഗിച്ചുവെന്നും ഗാംഗുലി പറഞ്ഞു.

ക്യാപ്റ്റന്‍ കൊഹ്‌ലി അശ്വിനോട് ഇക്കാര്യത്തെക്കുറിച്ച്‌ സംസാരിച്ച് ശക്തമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു.

ഇന്ത്യ പരമ്ബര അടിയറവ് വെയ്ക്കാന്‍ കാരണം അശ്വിനാണെന്ന് ഹര്‍ഭജന്‍ ആരോപിച്ചിരുന്നു.

Be the first to comment on "അശ്വിനെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി."

Leave a comment

Your email address will not be published.


*