വനിതാ കമ്മിഷനെതിരെ വി മുരളീധരന്‍ എം പി.

ഇടതു പക്ഷ എം എൽ എ പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ സ്വമേധയാ കേസ് എടുക്കാത്ത വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ചു ബി ജെ പി നേതാവും എം പി യുമായ വി മുരളീധരന്‍ എം പി.

സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യവുമായി വി മുരളീധരന്‍.കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെതന്നെ ചോദ്യം ചെയ്യുന്നതാണ് വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട്.

പാര്‍ട്ടിയും വനിതാ കമ്മിഷനും രണ്ടും രണ്ടാണെന്ന് പറയുമ്ബോഴും സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമായി വനിതാ കമ്മിഷന്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

Be the first to comment on "വനിതാ കമ്മിഷനെതിരെ വി മുരളീധരന്‍ എം പി."

Leave a comment

Your email address will not be published.


*