സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനം;സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ.

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ പ്രവേശനാനുമതി സുപ്രീം കോടതിയുടെ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.തൊടുപുഴ അല്‍ അസര്‍, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, വര്‍ക്കല എസ് ആര്‍ എന്നീ കോളേജുകളിലെ പ്രവേശനത്തിന് ഹൈ കോടതി അനുമതി നൽകിയിരുന്നു.

ഹൈക്കോടതിയുടെ വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.ഇപ്പോൾ പ്രവേശനം തടഞ്ഞ കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും നിര്‍ത്തിവെച്ചു.ഇപ്പോള്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി.

നാല് കോളേജുകൾക്ക് മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഈ കോളേജുകളിലെ പ്രവേശനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

Be the first to comment on "സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനം;സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ."

Leave a comment

Your email address will not be published.


*