കോംകാസ ഉടമ്ബടിയില്‍ ഇന്ത്യയും-യു.എസ്സും ഒപ്പുവെച്ചു.

ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കോംകാസ (COMCASA – Communications Compatibility and Security Agreement) അഥവാ സമ്ബൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ കരാറില്‍ ഒപ്പിടുന്നതോടെ ഇന്ത്യയ്ക്ക് യുഎസില്‍ നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും.

രുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ- യുഎസ് ബന്ധത്തില്‍ പുതുയുഗം പിറന്നെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഇതിനോട് പ്രതികരിച്ചത്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമൻ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം. അമേരിക്കയെ പ്രതിനിധീകരിച്ച്‌ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.ആണവകരാറിന് ശേഷമുള്ള ഏറ്റവും വലിയ ഉടമ്പടിയാണിത്.

Be the first to comment on "കോംകാസ ഉടമ്ബടിയില്‍ ഇന്ത്യയും-യു.എസ്സും ഒപ്പുവെച്ചു."

Leave a comment

Your email address will not be published.


*