പ്രശസ്ത ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വിവാഹമോചിതയായ പായല്‍ നിരവധി ബംഗാളി സിനിമ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യയാണോയെന്ന സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി സിലിഗുരിയിലെ ഹോട്ടലില്‍ മുറിയെടുത്ത പായല്‍ രാവിലെ ഏറെനേരമായിട്ടും പുറത്തുവരാത്തതോടെ ജീവനക്കാര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി അകത്തുനിന്ന് പൂട്ടിയ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Be the first to comment on "ബംഗാളി നടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍."