സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി.

പരസ്പര സമ്മതത്തോടുകൂടിയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കുന്ന സെക്ഷന്‍ 377ന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

1861 ലെ നിയമ പ്രകാരം സ്വവര്‍ഗ രതി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.ഇതോടെ 1892 കൊളോണിയല്‍ കാലഘട്ടം മുതലുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ വ്യവസ്ഥ റദ്ദാകും.

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനം. ഭിന്ന ലൈംഗിക സമൂഹം എല്ലാ ഭരണഘടന അവകാശങ്ങള്‍ക്കും അര്‍ഹരാണ്.ഒരാളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് മരണത്തിന് തുല്യമാണ്. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

Be the first to comment on "സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി."

Leave a comment

Your email address will not be published.


*