ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞത്തോടെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്ബതിനാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. 26 വര്‍ഷത്തിനുശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്.

പിന്നീട് ജലനിരപ്പ് വര്‍ധിച്ചതോടെ അഞ്ച് ഷട്ടറുകുളും ഉയര്‍ത്തുകയായിരുന്നു.ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ നേരത്തെ അടച്ചിരുന്നു. മൂന്നാം നമ്ബര്‍ ഷട്ടര്‍ മാത്രമായിരുന്നു തുറന്നിട്ടിരുന്നത്. അതാണ് ഇപ്പോള്‍ അടച്ചത്.

Be the first to comment on "ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു."

Leave a comment

Your email address will not be published.


*