67 ന്റെ മികവിൽ മെഗാ സ്റ്റാർ മമ്മൂട്ടി.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായാ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 67 മത്തെ പിറന്നാള്‍.പ്രമുഖ ചലച്ചിത്ര താരങ്ങളും ആരാധകരും താരത്തിന് ആശംസകള്‍ അർപ്പിച്ചു.മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ടോവിനോ തോമസ്‌, നിവിന്‍ പോളി, അജു വര്‍ഗീസ്‌, നവ്യാനായര്‍, ഐശ്വര്യ ലക്ഷ്മി ഉൾപ്പടെയുള്ള താരങ്ങളും മമ്മൂട്ടിക്ക് ആശംസകൾ നേർന്നു.

ആരാധകരും സിനിമാ താരങ്ങളുമുള്‍പ്പെടെ നിരവധി പേരും ആശംസകള്‍ അറിയിച്ചിരുന്നെങ്കിലും ശ്രദ്ധേയമായിരിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ ആശംസയാണ്. ഇരുവരുടെയും പഴയ ചിത്രങ്ങള്‍ കേര്‍ത്തിണക്കിയൊരു പോസ്റ്ററാണ് ഫാന്‍സ് ക്ലബ്ബ് പുറത്ത് വിട്ടിരിക്കുന്നത്.

പിറന്നാള്‍ ആശംസകളുമായി കൊച്ചിയിലെ വീട്ടിലേക്ക് എത്തിയ ആരാധകരെ പിറന്നാള്‍ മധുരം നല്‍കിയാണ്‌ മമ്മൂട്ടി യാത്രയാക്കിയത്.ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പലയിടത്തും ആഘോഷ പരിപാടികള്‍.

പലവിധത്തിലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ക്കും ആരാധകര്‍ നേതൃത്വം നല്‍കുന്നുണ്ട്. ആരാധകര്‍ക്കൊപ്പം മമ്മൂട്ടിയും സജീവമായി രംഗത്തുണ്ടെന്നുള്ളതാണ് ഇന്നത്തെ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത.

Be the first to comment on "67 ന്റെ മികവിൽ മെഗാ സ്റ്റാർ മമ്മൂട്ടി."

Leave a comment

Your email address will not be published.


*