ബിഷപ്പിനെതിരായ പീഡന പരാതി;കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി.

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് ആരോപിച്ച്‌ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചു.കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് സമരം.

ഇരയായ കന്യാസ്ത്രീയ്ക്ക് ഐക്യധാര്ട്യം പ്രഖ്യാപിച്ചുകൊണ്ടും ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കന്യാസ്ത്രീകൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.സർക്കാരിലും സഭയിലും ഉള്ള വിശ്വാസം നഷ്ടപെട്ടന്നും ഇനി കോടതിയിലാണ് പ്രതീക്ഷയെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

Be the first to comment on "ബിഷപ്പിനെതിരായ പീഡന പരാതി;കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി."

Leave a comment

Your email address will not be published.


*