കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൗണ്ട് താബോര്‍ ദേറ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസൻ (54) മരിച്ച നിലയില്‍ കണ്ടെത്തി.സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സൂസന്‍.

മൃതദേഹത്തിന്റെ മുടി മുറിച്ച നിലയിലായിരുന്നു.കിണറിന് സമീപം രക്തം വീണ പാടുകളും കണ്ടെത്തിയിട്ടുണ്ട്.മുറിയില്‍ ഒറ്റയ്ക്കാണ് കന്യാസ്ത്രീ താമസിച്ചിരുന്നത്. മുറിയിലും കിണറിന്റെ വശത്തും രക്തകറ പറ്റിയിട്ടുണ്ട്.

ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സ്ഥലപരിശോധനയും നടക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Be the first to comment on "കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി."

Leave a comment

Your email address will not be published.


*