വിദേശകാര്യമന്തി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു.

വിദേശകാര്യമന്തി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു. വിദേശകാര്യമന്ത്രാലയ വക്താവ് രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു.

യുദ്ധാനന്തരമുള്ള സിറിയയുടെ പുനര്നിര്മാണവുമായി ബന്ധപെട്ടു നടക്കുന്ന വ്യാവസായിക മേളയിൽ പങ്കടുക്കുന്നതിനായാണ് സുഷമ സ്വരാജ് സിറിയ സന്ദർശിക്കാനിരുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാല്‍പതോളം കമ്ബനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

മന്ത്രിയുടെ സിറിയന്‍ സന്ദര്‍ശനം സംബന്ധിച്ച്‌ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Be the first to comment on "വിദേശകാര്യമന്തി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു."

Leave a comment

Your email address will not be published.


*