എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം.

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനമാകെ നിരത്തിലിറങ്ങിയില്ല.

പലയിടത്തും സമരാനുകൂലികള്‍ വ്യാപകമായി കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്ന് ഒരു സര്‍വീസ് പോലും പുറപ്പെട്ടില്ല.

എജീസ് ഓഫീസിലേക്ക് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയിതു.ട്രെയിന്‍ യാത്രക്കാരും ആര്‍സിസി മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള രോഗികളുമാണ് ഹര്‍ത്താലില്‍ വലഞ്ഞത്.

Be the first to comment on "എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം."

Leave a comment

Your email address will not be published.


*