ആപ്പിളിന്റെ പുതിയ മോഡലുകൾ പുറത്തിറക്കി.

ആപ്പിളിന്റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, XS മാക്സ്, ഐഫോണ്‍ XR എന്നിവ പുറത്തിറക്കി. ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ പുതിയ ഐഫോണുകള്‍ പുറത്തിറക്കിയത്.

ഡ്യുവൽ സിം ഉപയോഗിക്കാവുന്ന പുതിയ മോഡലുകൾ പുറത്തിറക്കി സാധാരണ ഒറ്റ സിം കാർഡ് മാത്രം ഉപയോഗിക്കാൻ കഴിയുന്നതിൽ നിന്നും വെത്യസ്തമായാണ് പുതിയ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്.

XS,XS മാക്സിലും രണ്ട് സിം കാർഡുകൾ ഉപയോഗിക്കാനാകും.ഇതിൽ വില കുറഞ്ഞ XR ന് അലുമിനിയം ബോഡിയാണ് നൽകിയിരിക്കുന്നത്.മികച്ച ക്യാമറയും,ഡിസ്‌പ്ലേയും ഈ മോഡലുകളുടെ പ്രേത്യേകതയാണ്.

ആപ്പിളിന്റെ ഏറ്റവും പുതിയ എ 12 ബയോണിക് ചിപ്പുകൾ ഈ ഫോണുകളുടെ ശേഷി നിര്ണയിക്കുന്നതിനാൽ ബാറ്ററി ലൈഫ് കൂടുന്നു.ഫേസ് ഐ ഡി ഇതിലുണ്ട്.ഐഫോണ്‍ XSനു 99,900 രൂപയായിരിക്കും ഇന്ത്യയില്‍ പ്രാരംഭ വില. ഐഫോണ്‍ XS മാക്സിന് 1,09,900 രൂപയുമായിരിക്കും.

ഇ സി ജി രേഖപ്പെടുത്താൻ കഴിവുള്ള ഐ വാച്ച് ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.ധരിക്കുന്ന വ്യക്തിയുടെ ഇ സി ജി രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രം കാർഡിയോ ഗ്രാം സെൻസർ അടങ്ങിയതാണ് പുതിയ ഐ വാച്ച്.

Be the first to comment on "ആപ്പിളിന്റെ പുതിയ മോഡലുകൾ പുറത്തിറക്കി."

Leave a comment

Your email address will not be published.


*