പികെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി.

ഏറനാട് എംഎല്‍എ പികെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി.മലപ്പുറത്ത് 2008ല്‍ ബഷീര്‍ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ കേസ് എടുത്തിരുന്നെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇത് റദ്ദാക്കിയിരുന്നു.

ഈ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയും സുപ്രിം കോടതി റദ്ദാക്കി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സുപ്രീംകോടി വിധിയെ നിയമപരമായി നേരിടുമെന്ന് പി.കെ.ബഷീര്‍ എംഎ‍ല്‍എ പ്രതികരിച്ചു.

Be the first to comment on "പികെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി."

Leave a comment

Your email address will not be published.


*