ഇന്ധനവില കുറയ്‌ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അമിത് ഷാ.

രാജ്യത്തു വർദ്ധിച്ചു വരുന്ന ഇന്ധനവില കുറയ്‌ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അമിത് ഷാ.ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

വില കുറയ്ക്കുന്നതിനുള്ള ആലോചനയിലാണ് ബിജെപിയും കേന്ദ്ര സർക്കാരുമെന്നും അമിത് ഷാ ഹൈദരാബാദിൽ പറഞ്ഞു. അടുത്തു വരുന്ന ലോക്സഭാ-നിയസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പെട്രോള്‍, ഡീസല്‍ എന്നിവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, വിവിധ നികുതികള്‍ വെട്ടിക്കുറയ്‌ക്കുക തുടങ്ങിയ തീരുമാനങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നാണ് സൂചനകൾ.

Be the first to comment on "ഇന്ധനവില കുറയ്‌ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അമിത് ഷാ."

Leave a comment

Your email address will not be published.


*