കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തു.

പീഡന കേസില്‍ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാന വനിത കമ്മീഷന്‍ കേസെടുത്തു.ഇരയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെയാണ് വനിത കമ്മീഷന്‍ കേസെടുത്തത്.

വനിത കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കന്യാസ്ത്രീയുടെ സഹോദരന്‍ നൽകിയ പരാതിൽ കുറവിലങ്ങാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ലൈംഗിക പീഡനക്കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.ഇത് ലംഘിച്ചതിനാണ് മിഷണറീസ് ഓഫ് ജീസസ് അധികൃതര്‍ക്കെതിരെ കേസെടുത്തത്.

Be the first to comment on "കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തു."

Leave a comment

Your email address will not be published.


*