ക്യാപ്റ്റൻ രാജു അന്തരിച്ചു

മലയാളത്തിലെ പ്രമുഖ നടൻ ക്യാപ്റ്റൻ രാജു(68) അന്തരിച്ചു.കൊച്ചിയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.മകന്റെ വിവാഹത്തിനായി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് ക്യാപ്റ്റൻ രാജുവിനു മസ്തിഷ്ക്കാഘാതമുണ്ടായത്.

തുടർന്ന് അദ്ദേഹത്തെ നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു. വില്ലനായും ഹാസ്യനടനായും നായകനായും സംവിധായകനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ക്യാപ്റ്റൻ രാജുവിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും മരണത്തിൽ അനുശോചിച്ചു.

Be the first to comment on "ക്യാപ്റ്റൻ രാജു അന്തരിച്ചു"

Leave a comment

Your email address will not be published.


*