കന്യാസ്ത്രീയെ പീഡിപ്പിച്ചകേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയുന്നത് അവസാനിച്ചു.എന്നാൽ നാളെയും ചോദ്യം ചെയ്യൽ തുടരുമെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാണെന്ന നിലപാടിലാണ് ബിഷപ്.
പരാതിയിൽ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മഠത്തിൽ പോയിരുന്നെങ്കിലും അവിടെ താമസിച്ചിട്ടില്ലെന്നും കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് പരാതിക്കു പിന്നിലെന്നും ബിഷപ് ആരോപിക്കുന്നു.എന്നാൽ അന്നേ ദിവസം മഠത്തിൽ പോയിട്ടേയില്ലെന്നായിരുന്നു നേരത്തെ ബിഷപ് പറഞ്ഞിരുന്നത്.
Be the first to comment on "ബിഷപ്പിനെ ചോദ്യം ചെയുന്നത് ഇന്നവസാനിച്ചു."