വിരാട് കോഹ്‌ലിക്ക്‌ ഖേല്‍രത്ന പുരസ്‌കാരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഖേല്‍രത്ന പുരസ്‌കാരം. കോഹ്‌ലിയെ കൂടാതെ ഭാരോദ്വഹന ലോകചാംപ്യന്‍ മീരാഭായ് ചാനുവിനും ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചു. 7.5 ലക്ഷം രൂപയാണു ഖേല്‍ രത്ന പുരസ്‌കാര തുക.

മലയാളി താരങ്ങളായ ജിന്‍സന്‍ ജോണ്‍സണ് അര്‍ജുന അവാർഡും,മുന്‍ ഹൈജംപ് താരം ബോബി അലോഷ്യസിന് കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരവും ലഭിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടമെഡല്‍ സ്വന്തമാക്കിയ ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 താരങ്ങള്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കും. 25നു രാഷ്ട്രപതി രാംനാഥ് കോവിന്ദാണു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Be the first to comment on "വിരാട് കോഹ്‌ലിക്ക്‌ ഖേല്‍രത്ന പുരസ്‌കാരം"

Leave a comment

Your email address will not be published.


*