ബിഷപ്പിനെ അറസ്റ്റ് ചെയ്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്തു. ജലന്ധറിൽ വെച്ചും ഇന്നലെയും ഇന്നുമായി തൃപ്പൂണിത്തുറയിൽ വെച്ചും പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വൈദ്യപരിശോധനയ്ക്കായി ഫ്രാങ്കോയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ബിഷപ്പിനെ നാളെ പാലാ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

ബിഷപ്പ് 2014 മുതല്‍ 13 തവണ പീഡിപ്പിച്ചെന്ന കന്യാസ്ത്രീ ജൂണ്‍ 27ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.രാജ്യത്ത് ആദ്യമായാണ് പീഡനക്കേസിൽ ബിഷപ്പ് അറസ്റ്റിലാകുന്നത്.

Be the first to comment on "ബിഷപ്പിനെ അറസ്റ്റ് ചെയ്തു."

Leave a comment

Your email address will not be published.


*