ഇന്ത്യയുടേത് ദാർഷ്ട്യം നിറഞ്ഞ നിലപാട് പാകിസ്ഥാൻ

സമാധാന ചർച്ചയിൽ നിന്നും പിന്മാറിയ ഇന്ത്യയുടെ നിലപാട് ദാർഷ്ട്യം നിറഞ്ഞതെന്ന് പാക് പ്രസിഡന്റ് ഇമ്രാൻഖാൻ.സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു ഇമ്രാൻഖാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ചർച്ച നടത്താനും തീരുമാനിച്ചിരുന്നു.എന്നാൽ ഇതിനു പിന്നാലെ കശ്മീരില്‍ നിരായുധരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യ ചർച്ചയിൽ നിന്നും പിന്മാറിയത്.

Be the first to comment on "ഇന്ത്യയുടേത് ദാർഷ്ട്യം നിറഞ്ഞ നിലപാട് പാകിസ്ഥാൻ"

Leave a comment

Your email address will not be published.


*