സിസ്റ്റര്‍ ലൂസിക്കെതിരായ പ്രതികാര നടപടി പിൻവലിച്ചു.

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ കാരയ്‌ക്കാമല ഇടവക പിന്‍വലിച്ചു.

സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വിശ്വാസികള്‍ക്ക് അതൃപ്‌തിയുണ്ടെന്ന പേരിൽ ശുശ്രുഷ ചുമതലകളിൽ നിന്നും കന്യാസ്ത്രീയെ മാറ്റിയിരുന്നു. ഇതിനെതിരെ വിശ്വാസികൾ തന്നെ രംഗത്തെത്തിയതോടെയാണ് ഇടവക നടപടികൾ പിൻവലിക്കാൻ തയാറായത്.

Be the first to comment on "സിസ്റ്റര്‍ ലൂസിക്കെതിരായ പ്രതികാര നടപടി പിൻവലിച്ചു."

Leave a comment

Your email address will not be published.


*