ബിഷപ്പിന്റെ പീഡനം;കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ കേസെടുത്തു.

പീഡന വിവരം പുറത്തു പറഞ്ഞതിന്റെ പേരിൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ പോലീസ് കേസെടുത്തു.കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎക്കും, കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ജലന്ധര്‍ രൂപതയിലെ വൈദികൻ ഫാ. ലോറന്‍സ് ചാട്ടുപറമ്ബിലിന്റെ സഹോദരനെതിരെയുമാണ് പോലീസ് കേസെടുത്തത്.

കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ട മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയ്‌‌ക്ക് ചോദ്യം ചെയ്യലിനു വേണ്ടി ഒരാഴ്‌ചയ്ക്കുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

കോട്ടയം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പി സി ജോർജ് കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ചിരുന്നു. ഇത് വിവാദമായിരുന്നു. ഇതിനു പിന്നാലെ കന്യാസ്ത്രീ എംഎൽഎക്കെതിരെ പരാതി നൽകുകയായിരുന്നു.കന്യാസ്ത്രീയെ കൊലപ്പെടുത്തുന്നതിനായി ഫാ. ലോറന്‍സ് ചാട്ടുപറമ്ബിലിന്റെ സഹോദരൻ സമീപിച്ചെന്ന കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലൂടെ ഇരയുടെ ചിത്രം സിസ്റ്റര്‍ അമല പ്രചരിപ്പിച്ചത്.

Be the first to comment on "ബിഷപ്പിന്റെ പീഡനം;കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ കേസെടുത്തു."

Leave a comment

Your email address will not be published.


*