ആധാര്‍ ;സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു

ഡൽഹി;ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു.ആധാർ സുരക്ഷിതമാണെന്ന് നിരീക്ഷിച്ച കോടതി ആധാറിൽ കൃത്രിമം കാണിക്കാൻ സാധ്യമല്ലെന്നും പ്രഖ്യാപിച്ചു.ഭരണഘടനാ പരമായി സാധുതയുള്ള തിരിച്ചറിയല്‍ രേഖയാണിതെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു.

ആദായനികുതി റിട്ടേൺസിനും പാൻകാർഡിനും ആധാർ നിര്ബന്ധമാണെങ്കിലും സ്‌കൂള്‍ പ്രവേശനം, പ്രവേശന പരീക്ഷകള്‍, മൊബൈല്‍ ഫോൺ,ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ആധാർ നിർബന്ധമാക്കരുത്.കുട്ടികളുടെ വിവരങ്ങള്‍ എടുക്കാന്‍ മാതാപിതാക്കളുടെ സമ്മതം വേണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ മൂന്നുപേർ ആധാറിനെ അനുകൂലിച്ചു.

Be the first to comment on "ആധാര്‍ ;സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നു"

Leave a comment

Your email address will not be published.


*