വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നു സുപ്രീംകോടതി.

ഡൽഹി:വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 158 വര്‍ഷം പഴക്കമുള്ള ഐപിസി സെക്ഷന്‍ 497–ാം വകുപ്പ് കോടതി റദ്ദാക്കുകയും ചെയ്തു.

വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്ഷന്‍ 497, സിആര്‍പിസി 198(2) എന്നീ വകുപ്പുകൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്. ഭർത്താവ് ഭാര്യയുടെ ഉടമയല്ലെന്നും, പുരുഷനും സ്ത്രീക്കും തുല്യ അവകാശമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.എന്നാൽ വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Be the first to comment on "വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നു സുപ്രീംകോടതി."

Leave a comment

Your email address will not be published.


*