സ്ത്രീകൾക്ക് മല ചവിട്ടാമെന്നു സുപ്രീംകോടതി.

ശബരിമല

ദില്ലി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം.ആർത്തവസമയത്തും സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാം. വിവേചനം പുരുഷാധിപത്യമാണ്.അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാകില്ല.

സ്ത്രീയെ ദൈവമായി കാണുന്ന രാജ്യമാണ് ഇന്ത്യ.വിശ്വാസത്തിൽ തുല്യത വേണം. വിവേചനത്തെ ഭരണഘടനാ അംഗീകരിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ച൦ഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ നാലു ജഡ്ജിമാർ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര പ്രവേശനത്തെ എതിർത്തു.

മതപരമായ വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ലെന്നും അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്നും അവർ പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന സർക്കാർ പറഞ്ഞു. വിധി നിരാശാജനകമാണെന്നു ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

Be the first to comment on "സ്ത്രീകൾക്ക് മല ചവിട്ടാമെന്നു സുപ്രീംകോടതി."

Leave a comment

Your email address will not be published.


*