സുപ്രീംകോടതി വിധിക്കെതിരെ കെ സുധാകരൻ

സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധിക്കെതിരെ കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ.തലയ്ക്കു വെളിവില്ലാത്ത ജഡ്ജി തീരുമാനം പുനഃപരിശോധിക്കണം. കുടുംബബന്ധങ്ങളാണ് ഇന്ത്യയുടെ അടിസ്ഥാനം.

വിശ്വാസികളാണ് സ്ത്രീപ്രവേശന വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. എല്ലാകാര്യത്തിലും കോടതിയുടെ ഇടപെടൽ ശരിയല്ലെന്നും കെ സുധാകരൻ പറഞ്ഞു.

വിവാഹേതര ബന്ധം കുറ്റകരമല്ലെന്നും, ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസങ്ങളിൽ വിധിച്ചിരുന്നു. വിധികൾക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

Be the first to comment on "സുപ്രീംകോടതി വിധിക്കെതിരെ കെ സുധാകരൻ"

Leave a comment

Your email address will not be published.


*