ബ്രൂവറി വിവാദം :എല്‍ഡിഎഫ് സർക്കാർ വീണ്ടും പ്രതിരോധത്തില്‍.

രമേശ് ചെന്നിത്തല

ബ്രൂവറി വിവാദത്തില്‍ എല്‍ഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തി.1998 -ൽ നായനാർ സർക്കാരാണ് ബ്രൂവറിക്കു അനുമതി നൽകിയത്. ആന്‍റണി സര്‍ക്കാരാണ് ബ്രൂവറിക്കു അനുമതി നല്‍കിയതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണം.

മലബാർ ബ്രൂവറീസിന്റെ പിതൃത്വം എൽഡിഎഫ് സർക്കാരിനാണ്. എല്ലാ മദ്യ ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത് എൽഡിഎഫിന്റെ ഭരണകാലത്താണ്. താൻ പത്തു ചോദ്യങ്ങൾ ഉന്നയിച്ചിട്ടു 48 മണിക്കൂറായി. ഇതുവരെ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ മറുപടി നൽകിയിട്ടില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Be the first to comment on "ബ്രൂവറി വിവാദം :എല്‍ഡിഎഫ് സർക്കാർ വീണ്ടും പ്രതിരോധത്തില്‍."

Leave a comment

Your email address will not be published.


*