September 2018

തെരഞ്ഞെടുപ്പ്‌ നടുത്തുന്നതിനായി തെലങ്കാന നിയമസഭ പിരിച്ചുവിട്ടു.

കാലാവധി തീരാന്‍ എട്ടുമാസം ബാക്കിനില്‍ക്കെ തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. ഇപ്പോഴുള്ള അനുകൂല സാഹചര്യം മുതലെടുത്ത് തെരഞ്ഞെടുപ്പ്‌ നടത്താനാണ് തെലുങ്കാന രാഷ്‌ട്ര സമിതി(ടിആര്‍എസ്‌) യുടെ നീക്കം. മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര റാവുവും മറ്റ്‌ മന്ത്രിമാരും ഗവര്‍ണറെ…


ബംഗാളി നടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍.

പ്രശസ്ത ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വിവാഹമോചിതയായ പായല്‍ നിരവധി ബംഗാളി സിനിമ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യയാണോയെന്ന സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ…


അശ്വിനെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി.

സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ പിച്ചിലുണ്ടായ ആനുകൂല്യം മുതെലെടുക്കാനായില്ലെന്നു മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.എന്നാല്‍ ഇംഗ്ലീഷ് സ്പിന്നറായ മോയിന്‍ അലി ഇത് ഫലപ്രദമായി ഉപയോഗിച്ചുവെന്നും ഗാംഗുലി പറഞ്ഞു. ക്യാപ്റ്റന്‍ കൊഹ്‌ലി അശ്വിനോട് ഇക്കാര്യത്തെക്കുറിച്ച്‌ സംസാരിച്ച്…


എം.എല്‍.എ പി.കെ. ശശിക്കെതിരായ പീഡന പരാതി പോലീസ് അന്വേഷിക്കണമെന്ന് ചെന്നിത്തല.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികചൂഷണ പരാതി പോലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.എം എൽ എ യ്ക്ക് എതിരായ പരാതി പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ ശരിയാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിൻസെന്റ് എം എൽ…


വനിതാ കമ്മിഷനെതിരെ വി മുരളീധരന്‍ എം പി.

ഇടതു പക്ഷ എം എൽ എ പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ സ്വമേധയാ കേസ് എടുക്കാത്ത വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ചു ബി ജെ പി നേതാവും എം പി യുമായ വി മുരളീധരന്‍ എം പി….


സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശനം;സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ.

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ പ്രവേശനാനുമതി സുപ്രീം കോടതിയുടെ താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.തൊടുപുഴ അല്‍ അസര്‍, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, വര്‍ക്കല എസ് ആര്‍ എന്നീ കോളേജുകളിലെ പ്രവേശനത്തിന് ഹൈ കോടതി…


എലിപ്പനി ബാധിച്ച്‌ അഞ്ചുപേര്‍ മരിച്ചു.

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ അഞ്ചുപേര്‍ മരിച്ചു.ഇന്ന് മാത്രം 115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ കോഴിക്കോട് ജില്ലയില്‍ മാത്രം 14 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചത്. 239 പേര്‍ രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി.


ഉത്സവ ആഘോഷ പരിപാടികള്‍ ഒഴുവാക്കി.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒഴുവാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവും, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റെ ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിന്റെയും ആഘോഷപരിപാടികള്‍ ഒഴുവാക്കികൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ…


പ്രെളയദുരന്തം;അടിയന്തര ധന സഹായം ഉടൻ ലഭിക്കും.

പ്രളയ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധന സഹായമായ 10000 രൂപ 3 ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് മന്ത്രി തോമസ് ഐസക്.ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടില്‍ തുക ലഭ്യമാക്കി. പുനരധിവാസശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനും…


സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു.

പ്രളയത്തെ തുടർന്ന് സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു.വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലാണ് രോഗം പടരുന്നത്.297 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അതീവജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്നലെ വരെ 57 മരണങ്ങള്‍ ഉണ്ടായി….