September 2018

ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയിൽ 16 മരണം.

ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയിൽ 16 മരണം.ഷാജഹാന്‍പുര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്.മഴക്കെടുതിയില്‍ ഇതുവരെ 461 വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചു.വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.


ജെഎന്‍യു സമര നേതാവ് കനയ്യ കുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറിലെ ബഗുസരായ് ലോക്സഭാ മണ്ഡലത്തില്‍ നിന്നായിരിക്കും കനയ്യ ജനവിധി തേടുക. ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, എച്ച്എഎം(എസ്), ലോക്താന്ത്രിക്…


പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകി.

പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം 89,540 ടണ്‍…


പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബര്‍ട്ട് വാദ്ര‌യ്ക്കെതിരെ എഫ്.ഐ.ആര്‍.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബര്‍ട്ട് വാദ്ര‌യ്ക്കെതിരെയും മുന്‍ കോണ്‍ഗ്രസ് നേതാവായ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഢയ്‌ക്കെതിരെയും ഗുരുഗ്രാം ഭൂമിതട്ടിപ്പ് കേസില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വാദ്രയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്ബനി ഗുരുഗ്രാമില്‍…