October 2018

ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണു അന്വേഷണത്തിന് ഉത്തരവിട്ടത്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ രണ്ടരയേക്കര്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിൽ അഴിമതിയുണ്ടെന്ന്…


മലേഗാവ് സ്‌ഫോടനക്കേസ്:ഏഴ് പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി

മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായ 7 പേര്‍ക്കെതിരെ കോടതി തീവ്രവാദഗൂഡാലോചന കുറ്റം ചുമത്തി.ലഫ്. കേണല്‍ പ്രസാദ് പുരോഹിത്,സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള 7 പേര്‍ക്കെതിരെ മുംബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് തീവ്രവാദഗൂഡാലോചന, കൊലപാതകക്കുറ്റങ്ങൾ ചുമത്തിയത്….


സാലറി ചലഞ്ചിൽ സർക്കാരിന് തിരിച്ചടി

സാലറി ചലഞ്ചിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ തിരിച്ചടി.ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സർക്കാരിനു തിരിച്ചടി. സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു….


സ്​കൂള്‍ കായിക മേളയില്‍ എറണാകുളം ജേതാക്കൾ

തിരുവനന്തപുരം:സംസ്ഥാന സ്​കൂള്‍ കായിക മേളയില്‍ എറണാകുളം ജേതാക്കളായി.ഏഴ്​ മീറ്റ്​ റെക്കോര്‍ഡുകളും മൂന്ന്​ ട്രിപ്പിള്‍ സ്വര്‍ണ നേട്ടങ്ങളും ഇത്തവണത്തെ കായികമേളയിൽ പിറന്നത്.ചെങ്കിസ്​ ഖാൻ(200, 400, 600 മീറ്റർ), എ.എസ്​. സാന്ദ്ര(100,200,400),ആദര്‍ശ്​ ഗോപി( 800, 1500, 3000)…


ശബരിമല;സർക്കാരിനെതിരെ ആഞ്ഞടിച്ചു അമിത്ഷാ.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നു പറഞ്ഞ അദ്ദേഹം സുപ്രീംകോടതിയുടെ പല ഉത്തരവുകളും ഈ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും പറഞ്ഞു. അയ്യപ്പ ഭക്തരെ അടിച്ചമർത്താൻ…


ശബരിമല;സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് ഹൈക്കോടതി,നിലപാടുമായി മുന്നോട്ടുപോകാൻ സിപിഎം.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു വ്യാപക അറസ്റ്റാണ് സംസ്ഥാനത്തു നടക്കുന്നത്.വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകളടക്കം 2061 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.ഇതിൽ നിരപരാധികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു കാണിച്ചു പത്തനംതിട്ട സ്വദേശികളായ സുരേഷ് രാജ്,…


സിബിഐ തലപ്പത്തെ അഴിച്ചുപണി;കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

ദില്ലി:ചേരിപ്പോരിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രി സിബിഐ ഡയറക്ടറേയും സ്പെഷ്യൽ ഡയറക്ടറേയും നീക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ രാഹുൽ ഗാന്ധി.റഫാല്‍ അഴിമതി മൂടിവെയ്ക്കാനാണ് സിബിഐയിൽ കേന്ദ്രസർക്കാർ അഴിച്ചുപണി നടത്തിയതെന്ന് രാഹുൽ ആരോപിച്ചു. സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രിക്ക്…


ബിൽ ക്ലിന്റന്റെയും ഒബാമയുടെയും വീട്ടിൽ മെയിൽ ബോംബ്

വാ​ഷിം​ഗ്ട​ണ്‍: മു​ന്‍ അമേരിക്കൻ പ്ര​സി​ഡ​ന്റുമാരായ ബിൽ ക്ലി​ന്‍റ​ണ്‍, ബ​റാ​ക്ക് ഒ​ബാ​മ എന്നിവരുടെ വീട്ടിൽ ബോംബ് കണ്ടെത്തി. ബില്‍ ക്ലിന്റന്റെയും, ഭാര്യയും മുന്‍വിദശകാര്യ സെക്രട്ടറിയുമായി ഹിലരി ക്ലിന്റണിന്റെയും ന്യൂയോര്‍ക്കിലെ വസതിയില്‍ കത്തുകള്‍ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധനാണ്…


ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പഞ്ചാബിലെ ജലന്ദറിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദീകന്‍ കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി. ആന്തരിക-ബാഹ്യ പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട്. ആന്തരിക അവയവങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമെ…


ശബരിമല;നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കാൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന കാലത്താണ് ക്ഷേത്ര പ്രവേശനത്തിന് എതിരെ പ്രക്ഷോഭം നടത്തുന്നത്. രാജ്യത്തെ…