വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു.

പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കർ(45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടു വരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ ബാലഭാസ്കർ പഠിച്ച യൂണിവേഴ്സിറ്റി കോളേജിൽ പൊതുദര്ശനത്തിന് വെയ്ക്കും. നാലുമണിക്ക് കലാഭവനിലും പൊതുദര്ശനത്തിന് വയ്ക്കും.തുടർന്ന് പുജപ്പുരയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു കൊണ്ടുപോകും.നാളെ രണ്ടു മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നടക്കുക.

ചെറുപ്രായത്തിൽ തന്നെ വയലിനിൽ ഇന്ദ്രജാലം സൃഷ്ട്ടിച്ച സംഗീതജ്ഞനാണ് ബാലഭാസ്കർ. സെപ്റ്റംബർ 25 നു ക്ഷേത്ര ദര്ശനത്തിന് ശേഷം മടങ്ങവേ പുലർച്ചെ മൂന്നുമണിക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിക്കുകയായിരുന്നു.

അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷി ഇപ്പോഴും ചികിത്സയിലാണ്. ഡ്രൈവറും പരുക്കേറ്റു ചികിത്സയിൽ കഴിയുകയാണ്.

Be the first to comment on "വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു."

Leave a comment

Your email address will not be published.


*