സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു.

സംവിധയകനും നിർമ്മാതാവുമായ തമ്പി കണ്ണന്താനം (65 ) അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വൃക്കകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇന്നുച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നടൻ മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലെത്തിച്ച ചിത്രമായ രാജാവിന്റെ മകൻ നിർമ്മിച്ചതും സംവിധാനം ചെയ്തതും തമ്പി കണ്ണന്താനമായിരുന്നു.1953 ഡിസംബർ 11 നു കാഞ്ഞിരപ്പള്ളിയിൽ ജനിച്ച അദ്ദേഹം സംവിധാന സഹായിയായാണ് ചലച്ചിത്ര രംഗത്തെത്തിയത്.

രാജാവിന്റെ മകൻ,ഭൂമിയിലെ രാജാക്കന്മാർ, മാസ്മരം, വഴിയോര കാഴ്ചകൾ,നാടോടി തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയുകയും അഞ്ചോളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

അസുഖത്തെ തുടർന്ന് കുറച്ചു കാലമായി ചലച്ചിത്ര രംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു. എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതു ദര്ശനത്തിന് വച്ച ശേഷം മറ്റന്നാൾ കാഞ്ഞിരപ്പള്ളിയിൽ സംസ്കരിക്കും.

Be the first to comment on "സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു."

Leave a comment

Your email address will not be published.


*