വീണ്ടും ന്യൂന മര്‍ദ്ദ൦;മൂന്ന് ജില്ലകളില്‍ റെഡ് അലെർട്ട്

മ​ഴ

തിരുവനന്തപുരം:കേരളത്തിൽ വീണ്ടും ന്യൂന മര്‍ദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.ലക്ഷദീപിനു സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു.ഒക്ടോബർ 7 നു ഇടുക്കി, പാലക്കാട്, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരറിയിപ്പു ഉണ്ടാകുന്നതു വരെ മൂന്നാർ യാത്ര ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കലക്ടർമാരോട് വേണ്ട മുൻകരുതൽ എടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം

.കടലിൽ പോയ മൽസ്യ തൊഴിലാളികൾ വെള്ളിയാഴ്ചയ്ക്കകം തിരിച്ചെത്താനും നിർദേശം നൽകി.ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് മുൻകരുതൽ നടപടികൾ ചർച്ച ചെയ്തു.

Be the first to comment on "വീണ്ടും ന്യൂന മര്‍ദ്ദ൦;മൂന്ന് ജില്ലകളില്‍ റെഡ് അലെർട്ട്"

Leave a comment

Your email address will not be published.


*