പെട്രോൾ,ഡീസൽ വില കേന്ദ്ര സർക്കാർ കുറച്ചു.പെട്രോളിനും ഡീസലിനും 2.50 രൂപ വീതമാണ് കുറച്ചത്. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ ഇനത്തില്‍ കേന്ദ്രം 1.50 രൂപ കുറച്ചു.എണ്ണ കമ്ബനികള്‍ ഒരു രൂപ കുറയ്ക്കും.
സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല.
കൂട്ടിയ തുക മുഴുവന്‍ കേന്ദ്രം കുറച്ചതിനു ശേഷം സംസ്ഥാനം നികുതി കുറയ്ക്കുന്നതിന് കുറിച്ച് ആലോചിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
Be the first to comment on "ഇന്ധനവില കേന്ദ്ര സർക്കാർ കുറച്ചു;സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാൻ നിർദേശം."