കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനാനുമതി. കണ്ണൂർ വിമാനത്താവളത്തിൽ നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായതോടെയാണ് വിമാനത്താവളത്തിന് ലൈസന്‍സ് അനുവദിക്കാന്‍ ഡി.ജി.സി.എ. തീരുമാനിച്ചത്.

കഴിഞ്ഞ മാസം രണ്ട് തവണ എയര്‍ ഇന്ത്യാ എക്സപ്രസ്സിന്റെ യാത്രാ വിമാനങ്ങള്‍ വിമാനത്താവളത്തിലിറക്കിയിരുന്നു.കഴിഞ്ഞ ദിവസം ബോയിങ് 730-800 വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന്റെ സിഗ്‌നല്‍ പരിധിക്കുള്ളില്‍ വട്ടമിട്ട് പറക്കാന്‍ അന്തിമ പരിശോധനക്കെത്തിയിരുന്നു.

ഇന്‍സ്ട്രുമെന്റ് അപ്രോച്ച്‌ പ്രൊസീജിയറിന്റെ കൃത്യത അന്ന് തന്നെ ഈ വിമാനം ഉറപ്പാക്കിയിരുന്നു. അത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് സമര്‍പ്പിച്ചതോടെയാണ് ഡി.ജി.സി.എ. അന്തിമാനുമതി നല്‍കിയത്.

Be the first to comment on "കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി"

Leave a comment

Your email address will not be published.


*