ശനിയും ഞായറും കനത്ത മഴയ്ക്ക് സാധ്യത

ശനിയും ഞായറും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം.ന്യുനമർദം ശക്തിപ്രാപിക്കുന്നതിനാൽ മഴ ചൊവ്വാഴ്ച വരെ തുടരും.ലക്ഷദ്വീപില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി സംസ്ഥാനത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശിയടിക്കും.ഇതിനെ തുടർന്ന് സംസ്ഥാനത്തു അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

മഴ കനത്ത സാഹചര്യത്തിൽ ഇടുക്കി ഡാം നാളെ തുറക്കും. നാളെ രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നതിനു ശേഷമാകും അണകെട്ട് തുറന്നു വിടുക. ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് വെള്ളമാണ് തുറന്നു വിടുക.

Be the first to comment on "ശനിയും ഞായറും കനത്ത മഴയ്ക്ക് സാധ്യത"

Leave a comment

Your email address will not be published.


*