ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു 50 മരണം.ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
കോംഗോയില്‍ കാലങ്ങളായി തുടരുന്ന സംഘര്‍ഷവും അവഗണനയും മൂലം റോഡുകളെല്ലാം മോശം സ്ഥിതിയിലാണ്. 2010ല്‍ സമാനമായി നടന്ന ടാങ്കര്‍ ലോറി അപകടത്തില്‍ 230 പേര് മരിച്ചിരുന്നു.
Be the first to comment on "കോംഗോയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു 50 മരണം"