ബ്രൂവറികളുടെ അനുമതി സർക്കാർ റദ്ദാക്കി.

തിരുവനന്തപുരം:വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി.കൂടുതൽ പരിശോധനകൾക്കു ശേഷമേ ഇനി അനുമതി നല്കുകയുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എന്നാൽ പുതിയ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോയിട്ടിലെന്നും സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ നടപടി സ്വാഗതാർഹമാണെന്നും എന്നാൽ എക്സൈസ് മന്ത്രി രാജി വയ്ക്കും വരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Be the first to comment on "ബ്രൂവറികളുടെ അനുമതി സർക്കാർ റദ്ദാക്കി."

Leave a comment

Your email address will not be published.


*