മീ ടു കാമ്പയിൻ;നടൻ മുകേഷിനെതിരെ ആരോപണം

മീ ടു കാമ്പയിന്റെ ഭാഗമായുള്ള തുറന്നു പറച്ചിലിൽ കുടുങ്ങി നടനും ഇടതു എംഎൽഎയുമായ മുകേഷ്.ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫാണ് 19 വർഷം മുൻപ് നടന്ന സംഭവത്തിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കോടീശ്വരൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലാണ് സംഭവം.മുകേഷ് ഹോട്ടലിലെ തന്റെ മുറിയിലേക്ക് വിളിച്ചു നിരന്തരമായി ശല്യപെടുത്തിയിരുന്നു.മുകേഷിന്റെ മുറിയുടെ അടുത്തേയ്ക്കു താമസം മാറ്റാനും ശ്രമമുണ്ടായി.

അന്നത്തെ സ്ഥാപന മേധാവി ഡെറിക്ക് ഓബ്രയാനാണു തന്നെ സഹായിച്ചതെന്നും ടെസ് ജോസഫ് ട്വിറ്ററില്‍ കുറിച്ചു.തൃണമൂൽ കോൺഗ്രസ്സിന്റെ രാജ്യസഭാംഗമാണ് ഡെറിക്ക് ഓബ്രയാൻ. എന്നാൽ ആരോപണം മുകേഷ് നിഷേധിച്ചു.

ടെസ് ജോസഫിനെ തനിക്കറിയില്ലെന്നും ഓർമ്മയില്ലെന്നും പറഞ്ഞു. ആരോപണം നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ആരോപണം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി എസ് സുദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലൈംഗികാരോപണത്തില്‍ മുകേഷിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.മുകേഷ് എംഎല്‍എസ്ഥാനം രാജിവെക്കണമെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

Be the first to comment on "മീ ടു കാമ്പയിൻ;നടൻ മുകേഷിനെതിരെ ആരോപണം"

Leave a comment

Your email address will not be published.


*