യൂത്ത് ഒളിമ്പിക്‌സ്;ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ന് നടന്ന ഷൂട്ടിങ് 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി സൗരഭ് ചൗധരി സ്വർണം നേടി.എട്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് പതിനാറുകാരനായ സൗരഭ് ചൗധരി കൊറിയന്‍ താരത്തെ പിന്നിലാക്കി സ്വർണം നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിലും സൗരഭ് ഇന്ത്യക്കായി മെഡല്‍ നേടിയിരുന്നു. ഇതോടെ ഒളിമ്പിക്സിലെ ഇന്ത്യയുടെ സ്വർണ നേട്ടം മൂന്നായി.പുരുഷന്മാരുടെ 62 കിലോഗ്രാം ഭാരോദ്വഹനത്തില്‍ 274 കിലോഗ്രാം (124 + 150) ഉയര്‍ത്തി മിസോറമിന്റെ കൗമാരതാരം ജെറമി ലാല്‍റിനുംഗയും, വനിതകളുടെ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കറും സ്വർണം നേടിയിരുന്നു.

Be the first to comment on "യൂത്ത് ഒളിമ്പിക്‌സ്;ഇന്ത്യക്ക് മൂന്നാം സ്വര്‍ണം"

Leave a comment

Your email address will not be published.


*