‘രണ്ടാമൂഴ’ത്തിനു കോടതിയുടെ വിലക്ക്

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന ഇതിഹാസ നോവൽ സിനിമയാക്കുന്നതിന്കോടതിയുടെ വിലക്ക്. സംവിധായകനായ ശ്രീകുമാർ മേനോൻ കരാര്‍ വ്യവസ്ഥ പാലിച്ചില്ലെന്ന് കാണിച്ച്‌ എംടി വാസുദേവന്‍ നായർ നല്‍കിയ തടസ്സഹര്‍ജിയിലാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെ നടപടി.

കേസ് തീർപ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുത്. കേസ് ഈ മാസം 25 നു വീണ്ടും പരിഗണിക്കും. ഹർജിയിൽ ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കോടതി നോട്ടീസയച്ചു.

മൂന്നു വര്ഷത്തേയ്ക്കാണ് സംവിധായകന് രണ്ടാമൂഴത്തിന്റെ തിരക്കഥ നല്കിയിരുന്നതെന്നും എന്നാൽ നാലു വർഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് തിരക്കഥ തിരികെ ചോദിക്കുന്നത് എന്നാണ് വിശദീകരണം.

എന്നാൽ രണ്ടാമൂഴം സിനിമയാക്കുമെന്നും. ചിത്രത്തിൻറെ പുരോഗതി എംഡിയെ അറിയിക്കാതിരുന്നത് തന്റെ തെറ്റാണെന്നും, എംഡിയെ നേരിൽ കണ്ടു കാര്യങ്ങൾ വിശദീകരിക്കുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. മഹാഭാരതം സിനിമയാക്കുമെന്നു നിർമ്മാതാവ് ബിആര്‍ ഷെട്ടി പറഞ്ഞു.

Be the first to comment on "‘രണ്ടാമൂഴ’ത്തിനു കോടതിയുടെ വിലക്ക്"

Leave a comment

Your email address will not be published.


*