കേരളത്തിൽ വീണ്ടും എടിഎം കവർച്ച.

കൊച്ചി:കേരളത്തിൽ വീണ്ടും എടിഎം തകർത്ത് പണം കവർന്നു.തൃശൂർ കൊരട്ടിയിലും,കൊച്ചിയിലെ ഇരുമ്പനത്തുമാണ് കവർച്ച നടന്നത്. ഇരു സ്ഥലങ്ങളിലെയും എടിഎമ്മിലെ സിസിടിവി ക്യാമറകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ചതിന് ശേഷമായിരുന്നു കവർച്ച.

കൊരട്ടിയിലെ സൗത്ത്ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ നിന്നും 10 ലക്ഷം രൂപയും ഇരുമ്പനത്തെ എസ്ബിഐയുടെ എടിഎമ്മിൽ നിന്നും 25 ലക്ഷം രൂപയുമാണ് കവർന്നത്.കൊച്ചിയിലെ കളമശ്ശേരിയിലും എടിഎം തകർക്കാൻ മോഷ്ടാക്കൾ ശ്രമിച്ചിരുന്നെകിലും നടന്നില്ല.

എടിഎമ്മിലെ ക്യാമറയിൽ സ്പ്രേ പെയിന്റ് അടിച്ചിരുന്നു.എന്നാൽ അലാറം അടിച്ചതോടെ മോഷ്ടാക്കൾ പിൻവാങ്ങുകയായിരുന്നു. സ്ഥലത്തെ അക്രമി സംഘങ്ങളെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുമ്പനത്തെ എടിഎമ്മിൽ മൂന്ന് അംഗ സംഘം കവർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Be the first to comment on "കേരളത്തിൽ വീണ്ടും എടിഎം കവർച്ച."

Leave a comment

Your email address will not be published.


*