എഎംഎംഎക്കെതിരെ ആഞ്ഞടിച്ചു ഡബ്ല്യുസിസി

കൊച്ചി:താരസംഘടനയായ എഎംഎംഎക്കെതിരെ ആഞ്ഞടിച്ചു സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായപ്പോൾ സംഘടനയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. സംഘടന ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നൽകിയില്ല.പകരം അപമാനിക്കുകയാണ് ചെയ്തത്.

ആക്രമിക്കപ്പെട്ട നടിയെ ചുടുവെള്ളത്തിൽ വീണ പൂച്ച എന്നുപറഞ്ഞു നടൻ ബാബുരാജ് അപമാനിച്ചു.മോഹൻലാൽ നേതൃത്വം നൽകുന്ന താരസംഘടനയിൽ വിശ്വാസമില്ല. വാർത്താസമ്മേളനത്തിൽ നടിമാർ എന്ന് മാത്രം പറഞ്ഞു മോഹൻലാൽ തങ്ങളെ ആക്ഷേപിച്ചു.

വര്ഷങ്ങളായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ പേര് പറയാൻ പോലും അദ്ദേഹം തയാറായില്ല.തങ്ങളുടെ പ്രതിഷേധം വ്യക്തിപരമാണ്.സംഘടനയുടെ നയങ്ങളോടാണ്.എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ നാൽപതു മിനിറ്റോളം തങ്ങളെ കുറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയുമാണ് ഭാരവാഹികൾ ചെയ്തത്.

ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്നു വിലക്കി. വ്യക്തി എന്ന നിലയില്‍ താന്‍ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നില്‍ക്കാം. പക്ഷേ, ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനത്തിന്റെ മുകളില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു മോഹൻലാലിൻറെ നിലപാടെന്നും ഡബ്ല്യുസിസി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച്‌ നടിയും സിനിമ പ്രവര്‍ത്തകയും ആയ അര്‍ച്ചന പത്മിനി വെളിപ്പെടുത്തി. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്‍ ഷെറിന്‍ സ്റ്റാന്‍ലിനിൽ നിന്നും തനിക്കു മോശം അനുഭവം ഉണ്ടായി.ഇത് സംബന്ധിച്ച്‌ ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.

അധിക്ഷേപം ഭയന്നാണ് പോലീസിൽ പരാതി നല്കാതിരുന്നതെന്നും അര്‍ച്ചന പത്മിനി പറഞ്ഞു. രേവതി,പാര്‍വ്വതി,പദ്മപ്രിയ,രമ്യ നമ്പീശൻ,റീമ കല്ലിങ്കൽ,ദീദി ദാമോദർ,ബീന പോൾ,അഞ്ജലി മേനോൻ,അര്‍ച്ചന പത്മിനി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Be the first to comment on "എഎംഎംഎക്കെതിരെ ആഞ്ഞടിച്ചു ഡബ്ല്യുസിസി"

Leave a comment

Your email address will not be published.


*