ശബരിമല യുവതി പ്രവേശനം;ഡൽഹിയിലും പ്രതിഷേധ സമരം

ശബരിമല

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചു ഡൽഹിയിലും പ്രതിഷേധസമരം.അയ്യപ്പധര്‍മ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പഭക്തർ ഡൽഹി ജലന്ദർ മന്ദറിൽ പ്രതിഷേധ നാമജപയാത്ര നടത്തിയത്.

പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ്മ രാജ ഉദ്ഘാടനം ചെയ്‌തു. അയ്യപ്പ ഭക്തരുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്നും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രപതിയും അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി ഇടപെടണമെന്നും കേരളവര്‍മ്മ രാജ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സമരത്തിൽ പങ്കെടുത്തു.

Be the first to comment on "ശബരിമല യുവതി പ്രവേശനം;ഡൽഹിയിലും പ്രതിഷേധ സമരം"

Leave a comment

Your email address will not be published.


*